Tuesday, June 30, 2009

സർഗ്ഗസംഗീതം

സർഗ്ഗസംഗീതം വയലാർ രാമവർമ്മ
ആരണ്യാന്തരഗഹ്വരോദരതപ‌‌-
സ്ഥാനങ്ങളില്‍ ,സൈന്ധവോ -
ദാര ശ്യാമ മനോഭിരാമ പുളിനോ -
പാന്തപ്രദേശങ്ങളില്‍
ആരന്തര്മുഖമി പ്രപഞ്ചപരിണാ -
മോത്ഭിന്ന സര്ഗ്ഗക്രിയാ -
സാരം തേടിയലഞ്ഞു ;-ണ്ടാവരിലെ
ച്ചൈതന്യമെന് ദർശനം।


മൺ മെത്തകളാറ്റുനോറ്റ മധുര-
സ്വപ്നങ്ങളിൽ, ജീവിത-
പ്രേമം പാടിയ സാമഗാനലഹരീ-
ഹർഷാഞ്ചിതാത്മക്കളായ്,
ഹാ മന്വന്തരഭാ‍വശില്പികളെനി-
ക്കെന്നേക്കുമായ്തന്നതാ-
ണോമൽ ക്കാർത്തിക നെയ്‌വിളക്കെരിയുമീ-
യേകാന്തയാഗാശ്രമം,


നാദം ശൂന്യതയിങ്കലാദ്യമമ്രതം
വർഷിച്ചനാളിൽ,ഗതോ-
ന്മാദം വിശ്വപദാർദ
തശാലയോരിട-
ത്തൊന്നായ് തുടിച്ചീടവേ,
ആ ദാഹിച്ചു വിടർന്ന ജീവകലികാ-
ജാലങ്ങളിൽ കാലമേ,
നീ ദർശിച്ച രസാനുഭൂതി പകരൂ
മൽ പാനപാത്രങ്ങളിൽ!


ഓരോ ജീവകണത്തിനുള്ളിലുമുണർ-
ന്നുദ്ദീപ്തമായ്, ധർമ്മസംസ്-
കാരോപാസനശക്തിയായ്,ചിരതപ-
സ്സങ്കല്പസങ്കേതമായ്,
ഓരോ മാസ്മരലോകമു;-ണ്ടതിലെനി-
ക്കെന്നന്തരാത്മാവിലെ-
ത്തേരോടിക്കണ,മെന്റെ കവ്യകലയെ-
ക്കൊണ്ടാകുവോളം വരെ!

വാളല്ലെൻ സമരായുധം,ത്ധണ ത്ധണ-
ധ്വാനം മുഴക്കീടുവാ-
നാള,ല്ലെൻ കരവാളു വിറ്റൊരു മണി-
പ്പൊൻ വീണവാങ്ങിച്ചു ഞാൻ!
താളം രാഗ ശ്രുതി സ്വരമിവയ്-
ക്കല്ലാതെയൊന്നുമി-
ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-
ല്ലെൻ പ്രേമതീർത്ധങ്ങളിൽ!

ഓണക്കോടി ഞൊറിഞ്ഞുടുത്തു കമുകിൻ
പൊൻ പൂക്കുലച്ചാർത്തുമായ്
പ്രാണപ്രേയസി, കാവ്യകന്യ,കവിള-
ത്തൊന്നുമവച്ചീടവെ,
വീണക്കമ്പികൾ മീട്ടി, മാനവമനോ-
രാജ്യങ്ങളിൽ ച്ചെന്നു ഞാൻ;
നാണത്തിന്റെ കുരുന്നുകൾക്കു നിറയെ-
പ്പാദസ്സരം നൽകുവാൻ!

കാടത്തത്തെ മനസ്സിലിട്ട കവിയായ്
മാറ്റുന്ന വാൽമീകമു;-
ണ്ടോടപ്പുൽക്കുഴലിന്റെ ഗീതയെഴുതി-
സ്സൂക്ഷിച്ച പൊന്നോലയും;
കോടക്കാർനിര കൊണ്ടുവന്ന മനുജാത്-
മാവിന്റെ കണ്ണീരുമായ്
മൂടൽ മഞ്ഞിൽ മയങ്ങുമെന്നുമിവിടെ-
പ്പൂക്കും വനജ്യോത്സനകൾ!


ഞാനിജ്ജാലകവാതിലിൽ ചെറുമുള-
ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ-
ണീ നീലത്തുകിൽ ശാരദേന്ദുകലയെ-
പ്പാവാട ച്ചാർത്തിക്കുവാൻ
ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി-
ക്കീറിപ്പറപ്പിച്ചുവോ
ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി-
ക്കുമ്പോൾ കൊടുങ്കാറ്റുകൾ?


കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും
ചിക്കിക്കിടന്നീടുമാ-
ക്കാടങ്ങിങ്ങു ചവച്ചെറിഞ്ഞ തളിരും
പൂവും പിടഞ്ഞീടവേ,
നാടന്ത:പ്രഹരങ്ങളേറ്റു കിടിലം-
കൊൾകേ,മുലപ്പാലുമായ്
പാടം നീന്തിവരുന്ന പ്വർണ്ണമി, നിന-
ക്കാവട്ടെ ഗീതാഞ്ജലി.




Tuesday, May 19, 2009

വയലാറിന്റെ അശ്വമേധം


ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?

ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!

വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?

എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!

കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.

വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!

മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!

കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ

കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;

കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;

ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ

എത്രയെത്ര ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!

ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,

എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-

അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,

പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.

പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!

ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,

അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!

മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!

നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!

യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!

ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ

ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ

Thursday, February 19, 2009

ആ മഹാസ്നേഹം


സ്നേഹമോര്‍ക്കുമ്പോള്‍ നിറയുന്നു മിഴികള്‍
കാലമോര്‍ക്കുമ്പോള്‍ ഇടറുന്നു മൊഴികള്‍
താമര പൂക്കളാല്‍ താലമൊരുക്കുന്നു
മാമകമാനസം തൃക്കാല്‍ക്കല്‍ വയ്ക്കുവാന്‍

ഏറെവെയിലും മഴയുമായ്കാലത്ത്തിന്‍
ഭാവമാറ്റങ്ങള്‍ കടുന്നുവന്നെങ്കിലും
നൂനമെന്നുള്ളിലും മാഹാസ്നേഹം
വാനവെളിച്ചം പകര്ന്നതോര്‍ക്കുന്നു ഞാന്‍

പൂക്കളം തീര്‍ക്കുന്ന ചിങ്ങ പുലരികള്‍
ഓര്‍ക്കുന്നെഴുപതിരണ്ട് വര്‍ഷങ്ങളെ
ചന്തിരൂരന്നു
വിടര്‍ന്ന ചെന്താമര ചന്തംതിക്കഞ്ഞുള്ള ചിന്താശതങ്ങളെ